ലിജോയുടെ അങ്കമാലി ഡയറീസിനെക്കുറിച്ചും അനുരാഗ് മികച്ച അഭിപ്രായം പറഞ്ഞിരുന്നു
ആസ്വാദകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ.മ.യൗവിനെക്കുറിച്ച് പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ്. ലിജോയുടെ പടം തീയേറ്ററില്‍ റിലീസ് ചെയ്യപ്പെട്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അത് ശരിയാണെങ്കില്‍ ദയവായി പോയി കാണണമെന്നും അനുരാഗ് ട്വിറ്ററില്‍ കുറിച്ചു. സിനിമ അത്രയ്ക്ക് നല്ലതായതുകൊണ്ടാണ് താന്‍ ഇത് പറയുന്നതെന്നും.
ലിജോയുടെ മുന്‍ചിത്രം അങ്കമാലി ഡയറീസിനെക്കുറിച്ചും അനുരാഗ് കാശ്യപ് മികച്ച അഭിപ്രായം പറഞ്ഞിരുന്നു. താന്‍ ആ വര്‍ഷം കണ്ട ഏറ്റവും മികച്ച സിനിമയെന്നായിരുന്നു അങ്കമാലി ഡയറീസിനെക്കുറിച്ച് അനുരാഗിന്‍റെ പ്രശംസ.
അതേസമയം ഈ.മ.യൗ പ്രധാന കേന്ദ്രങ്ങളില്‍ നാലാം വാരത്തിലേക്ക് കടന്നു. പി.എഫ്.മാത്യൂസ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ മരണമാണ് കേന്ദ്രപ്രമേയം. ചെല്ലാനം പ്രധാന ലൊക്കേഷന്‍ ആക്കിയിരിക്കുന്ന ചിത്രത്തില്‍ കൈനകരി തങ്കരാജ്, ചെമ്പന്‍ വിനോദ് ജോസ്, പോളി വല്‍സന്‍, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
