ദിവസങ്ങള്‍ക്ക് മുന്‍പാണ് കോഹ്ലി ഇതേ ടീഷര്‍ട്ട് ധരിച്ചെത്തിയത്
താരദമ്പതികളായ അനുഷ്കയുടെയും വിരാടിന്റെയും വിവാഹം കഴിഞ്ഞിട്ടും ഇപ്പോഴും സ്നേഹം കൊണ്ട് വീര്പ്പുമുട്ടിക്കുകയാണ് ആരാധകര്. വിവാഹിതാരിയിട്ടും ആരാധകരുടെ ശ്രദ്ധ കേന്ദ്രങ്ങളാണ് ഇരുവരും.
എന്നാല് തിരക്കുകളിലാണെങ്കിലും തങ്ങളുടെ പ്രണയനിമിഷങ്ങള് ആരാധകര്ക്കായി ഇരുവരും സമൂഹമാധ്യമങ്ങളില് ഇടയ്ക്കിടെ ചിത്രങ്ങള് പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ചിത്രമാണ് ഇപ്പോള് സോഷ്യല് മീഡിയയില് തരംഗമായികൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങള്ക്ക് മുന്പ് വിരാട് ധരിച്ചിരുന്ന ഒരു ടീഷര്ട്ട് അനുഷ്ക ധരിച്ചെത്തി.
ഇത് ആരാധകര് കണ്ടുപിടിച്ചു സമൂഹമാധ്യമങ്ങളില് പങ്കുവച്ചിരിക്കുകയാണ്. സ്റ്റേറ്റ് ഓഫ് മൈന്ഡ് എന്നെഴുതി ചിത്രം അനുഷ്ക ധരിച്ച് എത്തിയ അനുഷ്കയുടെ പിന്നാലെ സ്നേഹപ്രകടനങ്ങളുമായി ആരാധകരും എത്തിയിരിക്കുകയാണ്.
