പരി തീയേറ്ററിലേക്ക്
അനുഷ്‍ക ശർമ്മ കേന്ദ്രകഥാപാത്രമാകുന്ന ഹൊറർ സിനിമ 'പരി' നാളെ തിയേറ്ററുകളിലെത്തും. നിഗൂഢത നിറയുന്ന ചിത്രത്തിന്‍റെ ടീസറുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിരാട് കോലിയുമായുള്ള വിവാഹശേഷം അനുഷ്‍ക ശര്‍മ്മയുടെ ആദ്യ സിനിമ എന്ന പ്രത്യേകതയോടെയാണ് പരി തിയേറ്ററുകളിൽ എത്തുന്നത്.
അതിക്രമത്തിനിരയായ രുക്സാന എന്ന യുവതിയായാണ് അനുഷ്‍ക ശര്‍മ്മഎത്തുന്നത്. അരണ്ട വെളിച്ചത്തിലെ അപശബ്ദങ്ങളും, പേടിപ്പെടുത്തുന്ന പ്രേതരൂപങ്ങളുമൊക്കെയായി നിരവധി ടീസറുകൾ പുറത്തുവന്നിരുന്നു. ഹൊറർ ഇഷ്‍ടപ്പെടുന്നവർക്കായി ഒരു വിരുന്ന് തന്നെ ഒരുക്കിയിട്ടുണ്ടെന്നാണ് അണിയറക്കാർ പറയുന്നത്. അനുഷ്‍ക ശര്‍മ്മയുടെ വേഷപ്പകർച്ച വിശദീകരിക്കുന്ന മേക്കിംഗ് വീഡിയോയും കഴിഞ്ഞ ദിവസമെത്തി.
അനുഷ്‍ക ശര്‍മ്മയെ കൂടാതെ രജത് കപൂർ, റിതാഭരി ചക്രബർത്തി, പരമ്പ്രത ചാറ്റർജി എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നവാഗതനായ പ്രോസിത് റോയ് ആണ് സംവിധായകൻ.
പുത്തൽ വേഷപ്പകർച്ച കരിയറിൽ നിർണ്ണായകമാകുമെന്ന പ്രതീക്ഷയിലാണ് അനുഷ്‍ക ശര്‍മ്മ.
