അനുഷ്കയ്ക്ക് വരനെ തേടുന്നു പ്രഭാസ് ആകുമോ എന്ന് ആരാധകര്‍

ഹൈദരാബാദ്: ബാഹുബലിയിലൂടെ ഇന്ത്യയിലെ മൊത്തം ആരാധകരുടെയും പ്രിയ ജോഡികളായി മാറിയ അനുഷ്ക ഷെട്ടിയുടെയും പ്രഭാസിന്‍റെയും വിവാഹ വാര്‍ത്ത വീണ്ടും ചര്‍ച്ചയാവുകയാണ്. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും ആവര്‍ത്തിക്കുമ്പോഴും ആരാധകര്‍ ഇത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. വെള്ളിത്തിരയിലെ താര ജോഡികള്‍ ജീവിതത്തിലും ഒന്നിക്കുന്നത് കാണാനാണ് അവര്‍ കാത്തിരിക്കുന്നത്. ഇതിനിടയില്‍ അനുഷ്ക ഷെട്ടിയുടെ വിവാഹം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങളില്‍നിന്ന് അറിയുന്നത്. 

താരത്തിന് വരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കളെന്നാണ് സൂചന. ഇതിനിടയില്‍ അനുഷ്ക തീര്‍ത്ഥാടനത്തിനായി ഹിമാലയത്തിലെത്തില്‍ പോയതും വാര്‍ത്തയായിരുന്നു. മകള്‍ക്കായി വഴിപാടുകളുമായി വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതായി അനുഷ്കയുടെ കുടുംബവും വ്യക്തമാക്കിയിരുന്നു. അനുഷ്കയുടെ വിവാഹം ഉടന്‍ ഉണ്ടെങ്കില്‍ വരന്‍ പ്രഭാസ് ആകുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പ്രഭാസിന്‍റെ വിവാഹം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്ന് അമ്മാവന്‍ കൃഷ്ണം രാജു പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ തന്നെയാകുമോ വിവാഹം എന്നും പ്രഭാസിന് വേണ്ടിയാകും അനുഷ്ക പൂജകള്‍ നടത്തുന്നതെന്നുമാണ് ആരാധകരുടെ പക്ഷം.