ബാഹുബലിയിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ട ജോഡിയായി മാറിയവരാണ് പ്രഭാസും അനുഷ്‍ക ഷെട്ടിയും. പ്രഭാസും അനുഷ്‍ക ഷെട്ടിയും വിവാഹിതരാകുമെന്നും പലതവണ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതൊക്കെ വെറുതെയാണെന്നാണ് അനുഷ്‍ക ഷെട്ടി പറയുന്നത്.
ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അല്ലാത്ത ബന്ധം ഞാനും പ്രഭാസും തമ്മിലില്ല. ഞങ്ങള്‍ വിവാഹിതരാകാനും പോകുന്നില്ല- അനുഷ്‍ക ഷെട്ടി പറയുന്നു.
