അനുഷ്‍കയുടെ പുതിയ മേക്ക് ഓവര്‍ വൈറലാകുന്നു

വേറിട്ട കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നവരിലും മേക്ക് ഓവര്‍ നടത്തുന്നവരിലും മുൻനിരയിലാണ് അനുഷ്‍ക ശര്‍മ്മയുടെ സ്ഥാനം. ഇപ്പോഴിതാ അനുഷ്‍ക ശര്‍മ്മയുടെ വേറിട്ട ഒരു ഫോട്ടോ വൈറലാകുന്നു. വയസ്സായ ഒരു സ്‍ത്രീയുടെ ലുക്കിലുള്ള ഫോട്ടോയാണ് വൈറലാകുന്നത്.

സുയി ധാഗ എന്ന ചിത്രത്തിലെ ലുക്കാണ് ചര്‍ച്ചയാകുന്നത്. കഥാപാത്രത്തിനായി മേക്ക് അപ് ചെയ്യുന്ന ഫോട്ടോയാണ് വൈറലായത്. ശരത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാൻ ആണ് നായകൻ.