തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഫീ ഷോപ്പിൽ (കിച്ചൺ റെസ്റ്റോറന്‍റ്) നിന്നും രണ്ടു പഫ്സും കാപ്പിയും കട്ടൻ ചായയും കഴിച്ചതിന്‍റെ പേരില്‍ ഞെട്ടിയിരിക്കുകയാണ് നടി അനുശ്രീ. താരം തന്നെയാണ് ഫേസ്ബുക്കില്‍ ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടത്.
പഫ്സ് രണ്ടിന് 250, കട്ടൻ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്സിനും ഒരു കാപ്പിക്കും ഒരു കട്ടൻ ചായയ്ക്കും കൂടി 680 രൂപ. അന്തവിട്ട് പോയ അനുശ്രീ അധികാരപ്പെട്ടവര്‍ ഇതില്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറയുന്നു.
നടിയുടെ കുറിപ്പിനു താഴെ ഒരുപാട് ആളുകൾ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. 5 സ്റ്റാർ ഹോട്ടലിൽ പോലുമില്ലാത്ത വില വാങ്ങിയ സ്ഥാപനത്തിനെതിരെ അധികൃതർ നടപടിയെടുക്കണമെന്നാണ് ഭൂരിപക്ഷത്തിന്‍റെയും ആവശ്യം. നേരത്തെ മറ്റൊരു വ്യക്തി ഇതേ സ്ഥാപനത്തിലെ വിലയെ സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു.

