തിരുവനന്തപുരം: അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ശരത്കുമാര്‍ വിവാഹിതനായി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചാണ് ശരത്കുമാര്‍ വിവാഹിതനായത്. രേഷ്മയാണ് വധു. പ്രണയ വിവാഹമാണ്. കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കൂടിയാണ് ശരത്കുമാര്‍.
അരുവിക്കര സ്വദേശിയായ ശരത്കുമാര്‍ അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷം പോക്കിരി സൈമണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമാണ് ശരത്കുമാര്‍ വിവാഹവേദിയിലെത്തിയത്.
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ശരത്കുമാര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ശരത്കുമാറിന്റെ മറ്റൊരു പ്രധാന ചിത്രം.
