മലയാളികളുടെ മനസ്സ് കീഴടക്കിയ താരങ്ങളാണ് അപര്‍ണാ ബാലമുരളിയും നിരഞ്ജന അനൂപും. അപര്‍ണയ്ക്ക് അഭിനയം മാത്രമല്ല സംഗീതവും വഴങ്ങുമെന്ന്് നേരത്തെ തന്നെ തെളിയിച്ചതാണ്. താന്‍ വേഷമിട്ട മഹേഷിന്റെ പ്രതികാരത്തിലും, സണ്‍ഡേ ഹോളിഡേയിലും അപര്‍ണ പാടിയിരുന്നു. ഇതുപോലെ തന്നെയാണ് നിരഞ്ജനയുടെ കാര്യവും. നിരഞ്ജനയ്ക്ക് നൃത്തത്തിലാണ് കമ്പം.

 ഇപ്പോഴിതാ ഇരു താരങ്ങളും ഒരുമിച്ച് എത്തിയിരിക്കുകയാണ്. അപര്‍ണയുടെ ഭക്തിഗാനത്തിനോടൊപ്പം നടിയു നര്‍ത്തകിയുമായ നിരഞ്ജനയുടെ മനോഹരമായ നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത്. 

 വീഡിയോ കാണാം