മഹേഷിന്റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലെത്തിയ അപര്‍ണാ ബാലമുരളി തമിഴിലേക്ക്. എട്ട് തോട്ടകള്‍ എന്ന തമിഴ് ത്രില്ലറിലാണ് അപര്‍ണാ ബാലമുരളി അഭിനയിക്കുന്നത്.
ശ്രീ ഗണേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണാ ബാലമുരളി ഒരു മാധ്യമപ്രവര്‍ത്തകയായിട്ടാണ് അഭിനയിക്കുന്നത്. വെട്രി, നാസര്‍, എം എസ് ഭാസ്കര്‍, മൈം ഗോപി, ടി ശിവ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
