ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി ശാന്തികൃഷ്ണ നിവിന്‍ പോളി ആരാണെന്നറിയാന്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു. ഒരുപാട് കാലം സിനിമാ ലോകത്ത് നിന്ന് വിട്ടുനിന്നതിനാലും പുതിയ മലയാള സിനിമകള്‍ കാണാത്തതിനാലുമാണ് നിവിന്‍ ആരാണെന്നറിയാന്‍ ഗൂഗിളില്‍ തിരഞ്ഞതെന്ന് ശാന്തികൃഷ്ണ പിന്നീട് പറയുകയുണ്ടായി. 

അടുത്തു നടന്ന അഭിമുഖത്തില്‍ സമാനമായ ചോദ്യം ചോദിച്ചപ്പോള്‍ രസകരമായ മറ്റൊരു സംഭവം കൂടി ശാന്തികൃഷണ പറയുകയുണ്ടായി. സുവീരന്‍ സംവിധാനം ചെയ്ത 'മഴയത്ത്' എന്ന സിനിമയില്‍ ഞാന്‍ ഈയിലെ അഭിനയിത്തു. അതില്‍ അപര്‍ണാ ഗോപിനാഥാണ് പ്രധാന വേഷം ചെയ്യുന്നത്.

ഞങ്ങള്‍ ഇരുവരും പരസ്പരം കണ്ടിട്ടില്ല. എന്റെ അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അപര്‍ണ പറഞ്ഞു. പക്ഷേ ഗൂഗിള്‍ ചെയ്തു നോക്കേണ്ടി വന്നു. അതൊരു മോശം കാര്യമാണെന്ന് തനിക്ക് വേണമെങ്കില്‍ കരുതാം. ശാന്തികൃഷ്ണയെ അറിയില്ല എന്ന പറഞ്ഞുവല്ലേ , അങ്ങനെ കരുതേണ്ട കാര്യമലില്ല. ഇതേ കാര്യമാണ് നിവിന്റെ കാര്യത്തിലും സംഭവിച്ചത്. പക്ഷേ അത് വലിയ വിവാദമായെന്നും ശാന്തികൃഷ്ണ പറഞ്ഞു.