ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പര്‍ സെല്‍സ് എന്നു പേരായ ഇടനിലക്കാരെ നിഷ്‌ക്രിയരാക്കി കൊണ്ട് മുംബൈയിലെ ബോംബ് സ്ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥന്റെ കഥ ആയിരുന്നു തുപ്പാക്കി പറഞ്ഞത്.

ചെന്നൈ: സര്‍ക്കാരിന്‍റെ വന്‍വിജയത്തിന് ശേഷം വിജയ് എആര്‍ മുരുഗദോസ് ടീം പുതിയ ചിത്രത്തില്‍ ഒരുമിക്കുന്നു. 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് മുരുകദോസ് അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വെച്ചായിരുന്നു തുപ്പാക്കിക്ക് രണ്ടാം ഭാഗം വരുമെന്ന കാര്യം മുരുകദോസ് വെളിപ്പെടുത്തിയത്. 

ആദ്യ ഭാഗത്തിന് ഒന്നിച്ച അതേ ടീം തന്നെയായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനും ഉണ്ടാവുക എന്നാണറിയുന്നത്. കാജല്‍ അഗര്‍വാള്‍ നായികാ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നടന്‍ ജയറാമും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പര്‍ സെല്‍സ് എന്നു പേരായ ഇടനിലക്കാരെ നിഷ്‌ക്രിയരാക്കി കൊണ്ട് മുംബൈയിലെ ബോംബ് സ്ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥന്റെ കഥ ആയിരുന്നു തുപ്പാക്കി പറഞ്ഞത്.

വിജയ് – അറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനു ശേഷമാകും തുപ്പാക്കി 2 ഒരുങ്ങുക. സംഗീത സംവിധായകനായി പുതിയ ചിത്രത്തില്‍ എആര്‍ റഹ്മാന്‍ ആയിരിക്കും എന്നാണ് സൂചനകള്‍.