അഭിഷേക് ബച്ചന്റെയും ഐശ്വര്യാ റായിയുടെയും മകൾ ആരാധ്യ പൊതുവെ നാണം കുണുങ്ങിയാണെന്നായിരുന്നു പാപ്പരാസികളുടെ വിലയിരുത്തൽ. എന്നാൽ സ്‍കൂൾ വാർഷിക ദിനത്തിലെ നൃത്തത്തിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ആരാധ്യ.

മുബൈയിലെ ധീരുബായ് അംബാനി ഇന്റർനാഷണൽ സ്‍കൂളിലെ വാർഷിക ദിനാഘോഷങ്ങളിലെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. ഒന്നാം ക്ളാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തത്തിൽ ശ്രദ്ധാകേന്ദ്രമായത് അഭിഷേക് ബച്ചന്റെയും ഐശ്വര്യാ റായിയുടെയും മകളായ ആരാധ്യ ബച്ചൻ. തികഞ്ഞ ആത്മവിശ്വാസത്തോടെയും ചുറുചുറുക്കോടെയും നൃത്തം ചെയ്യുന്ന ആരാധ്യയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച

മകളുടെ നൃത്തം കാണാൻ അഭിഷേകും ഐശ്വര്യയും ഒപ്പം ജയാ ബച്ചനും ബിന്ദ്രാ റായിയും സദസ്സിന്റെ മുൻ നിരയിൽ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു.

ഷൂട്ടിംഗ് തിരക്കുമൂലം മുത്തച്ഛൻ അമിതാഭ് ബച്ചന് ആരാധ്യയുടെ നൃത്തം കാണാൻ എത്താൻ സാധിച്ചില്ല. പക്ഷെ ഇൻസ്റ്റ്ഗ്രാമിലൂടെ അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്ത ആരാധ്യയുടെ നൃത്തത്തിന്റെ ചിത്രങ്ങൾക്ക് വൻ പ്രതികരണമാണ് ലഭിച്ചത്.