ഹൈദരാബാദ: തെലുങ്ക് താരം അല്ലു അര്‍ജുന്‍റെ ഏറെ കൊട്ടിഘോഷിക്കപ്പോട്ട ചിത്രമായ നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ, അല്ലുവിന്‍റെ കരിയറിലെ ഏറ്റവും വലയി പരാജയമെന്ന് റിപ്പോര്‍ട്ട്.  ടോളിവുഡിലെ പ്രമുഖ തിരക്കതാകൃത്ത് വക്കന്തം വംസി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മലയാളി താരമായ അനു ഇമ്മാനുവല്‍ ആയിരുന്നു ചിത്രത്തിലെ നായിക.

റിലീസ് ചെയ്ത നാളുകളില്‍ നല്ല കളക്ഷന്‍ ലഭിച്ചെങ്കിലും പിന്നീട് തിയേറ്ററുകളില്‍ നിന്ന് ചിത്രം അപ്രത്യക്ഷമായി. മെയ് നാലിന് റിലീസ് ചെയ്ത ചിത്രം അതിവേഗം തിയേറ്റര്‍ വിട്ടത് അണിയറ പ്രവര്‍ത്തകരെയും അല്ലുവിനെയും സംവിധായകനെയും ഞെട്ടിച്ചു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ പരാജയം അടുത്ത ചിത്രത്തിന്‍റെ തെരഞ്ഞെടുപ്പിനെ പോലും ബാധിച്ചുവെന്നാണ് അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ലോകം മുഴുവന്‍ റിലീസിങ് ഒരുക്കിയായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ വിദേശ രാജ്യങ്ങളിലെ വിതരണത്തിലൂടെ വിതരണക്കാര്‍ മുടക്കിയ 4.10 കോടി രൂപ പോവലും കളക്ഷനുണ്ടാക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് മറ്റ് വിതരണക്കാര്‍ ചിത്രം എടുക്കാന്‍ തയ്യാറായില്ല. ചിത്രത്തിന്‍റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് സിനിമ കടുത്ത നഷ്ടത്തിലായതിനാലാണെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.