ആരാണ് ജസ്പ്രീത് ബുംറ... എനിക്കയാളെ അറിയില്ല, പൊട്ടിത്തെറിച്ച് റാഷി ഖന്ന

തെലുങ്ക് സിനിമയിലൂടെ എത്തി മലയാളത്തിലടക്കം കഴിവു തെളിയിച്ച താരമാണ് റാഷി ഖന്ന. ജയ് ലവ കുശ ആന്‍ഡ് തൊലി പ്രേമ എന്ന ചിത്രത്തിലെ വേഷവും റാഷിയെ ശ്രദ്ധേയമാക്കി. എന്നാല്‍ വ്യക്തി ജീവിതത്തിലെ ചില വിവാദങ്ങളാണ് ഖന്നയെ വാര്‍ത്തകളില്‍ നിലനിര്‍ത്തുന്നത്. നേരത്തെ തെലുങ്ക് നടന്‍ നാഗശൗര്യയുമായി പ്രണയമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അടുത്ത സുഹൃത്തുക്കളായ ഇരുവരും കടുത്ത പ്രണയത്തിലാണെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇത് നിഷേധിച്ച് താരം രംഗത്തെത്തിയതിന് പിന്നാലെ വിവാദങ്ങളും കെട്ടൊടുങ്ങി.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയാണ് പുതിയ വിവദത്തിലെ നായകന്‍. താനൊരു ക്രിക്കറ്റ് പ്രേമിയാണെന്നും. ജസ്പ്രീത് ഭുംറയുടെ ബൗളിങ് ആണ് തന്നെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുന്നതെന്നും റാഷി ഖന്ന വിവിധ അഭിമുഖങ്ങളിലായി പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും കടുത്ത പ്രണയത്തിലാണെന്നും പലപ്പോഴും ഇവര്‍ തമ്മില്‍ ഡേറ്റിങ് നടത്താറുണ്ടെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അടുത്തിടെ ഒരു ചാറ്റ് ഷോയില്‍ ഞെട്ടിക്കുന്ന പ്രതികരണം നടത്തിയിരിക്കുകയാണ് റാഷി.

ആരാണ് ഈ ജസ്പ്രീത് ഭുറ എന്ന് ചോദിച്ച റാഷി, അദ്ദേഹം ഒരു ക്രിക്കറ്റ് താരമാണെന്ന് അറിയാമെന്നും എന്നാല്‍ ഇതുവരെ നേരിട്ട് കണ്ടിട്ടു പോലുമില്ലെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യങ്ങളൊന്നും തനിക്കറിയില്ല. വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും ഖന്ന പറഞ്ഞു. നേരത്തെ കടുത്ത ആരാധികയാണെന്ന് പറഞ്ഞ വാക്കുകള്‍ തിരുത്തിയത് വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാണെന്നാണ് ആരാധകരുടെ പക്ഷം.