ജൊനാസുമായി പ്രിയങ്ക ഡേറ്റിങ്ങിലെന്ന് ആരാധകര്‍ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍
ലോസ് ഏഞ്ചല്സ്: ബോളിവുഡിന്റെ താരസുന്ദരി പ്രിയങ്ക ചോപ്ര ഇപ്പോള് ഹോളിവുഡിലും സ്റ്റാറാണ്. താരത്തിനൊപ്പം ഹോളിവുഡ് സൂപ്പര് സ്റ്റാറുകളുടെ പേര് ചേര്ത്തുള്ള വാര്ത്തകളാണ് ഇപ്പോള് ഗോസിപ്പ് കോളങ്ങളില് നിറയുന്നത്. ഹാരി-മെഗാന് മര്ക്കല് വിവാഹ വേദിയിലും ശ്രദ്ധേയമായിരുന്ന പ്രിയങ്കയെ കുറിച്ച് പുതിയ ഗോസിപ്പുകളാണ് ഇപ്പോള് പുറത്തുവരുന്നത്.
ഗായകനും നടനുമായ നിക്ക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണൊ എന്ന സംശയത്തിലാണ് ആരാധകര്. പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം ജൊനാസ് പങ്കുവച്ചിരുന്നു. ഇതിന് താഴെ ആരധകര് ചോദിക്കുന്നത് ഇതേ ചോദ്യമാണ്. മറ്റ് സുഹൃത്തുക്കള്ക്കൊപ്പം ലോസ്ഏഞ്ചല്സില് പ്രിയങ്കയും ജൊനാസും സമയം ചിലവിടുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ വര്ഷം നടന്ന മെറ്റ് ഗാല ഇവന്റില് വച്ചാണ് പ്രിയങ്കയും ജൊനാസും പരിചയപ്പെട്ടത്. ഇരുവരും ഒരുമിച്ച് റെഡ് കാര്പ്പെറ്റില് ക്യാമറയ്ക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു.

