കാളിദാസ് ജയറാം നായകനായ മലയാള ചിത്രം ഏറെ കാത്തിരുന്നതിനു ശേഷമായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. വൈകി എത്തിയെങ്കിലും പൂമരത്തിലെ കാളിദാസിന്റെ അഭിനയം പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ‍്തു. എന്തായാലും കാളിദാസ് ജയറാം നായകനാകുന്ന പുതിയ മലയാള സിനിമകള്‍ ഒരുങ്ങുകയാണ്.  അതില്‍  ഏറ്റവും പ്രതിക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവ്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.  കാളിദാസിന്‍റെ നായികയായി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ എത്തുന്നത്. അശോകൻ ചരുവിലിന്റെ കഥയിൽ ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് 'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്'ന്റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം  ലിജോ പോളും നിർവഹിച്ചിരിക്കുന്നു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിച്ചിട്ടുള്ളത്. ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരു നാട്ടിന്‍ പുറത്തെ കഥയാണ് അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവ് പറയുന്നത്.