നമ്മുടെ കാഴ്‍ചപ്പാടുകളെ ശുദ്ധീകരിക്കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എന്ന് മുതല്‍? ‘അരിപ്പ’ എന്ന ഹ്രസ്വചിത്രം തരുന്ന ചെറിയ ഒരു ചെറിയ സന്ദേശം ഇതാണ്. കുട്ടികള്‍ ആയിരിക്കുമ്പോള്‍ തന്നെ നമുക്ക് ചുറ്റും നടക്കുന്ന സംഭവവികാസങ്ങള്‍ നമ്മുടെ സ്വഭാവരൂപികരണത്തെ സ്വാധീനിക്കുമെന്നതാണ് ചിത്രം നമുക്ക് കാണിച്ചു തരുന്നത്. കുറച്ചു ചെറുപ്പക്കാര്‍ എടുത്ത ‘അരിപ്പ’ എന്ന ഹ്രസ്വചിത്രം സിനിമ താരം മിയ ജോര്‍ജ് ആണ് തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കു വച്ചത്. പ്രവീണ്‍ രവിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

