ആവശ്യം എലിമിനേഷന്‍ എപ്പിസോഡില്‍
ബിഗ് ബോസ് മലയാളം സീസണ് ഒന്നിലെ മോഹന്ലാലിനൊപ്പമുള്ള ഞായറാഴ്ച എപ്പിസോഡ് ആരംഭിച്ചു. അരിസ്റ്റോ സുരേഷ്, അനൂപ് ചന്ദ്രന്, പേളി മാണി എന്നിവരില് ഒരാള് ഈ വാരം പുറത്താവുമെന്നാണ് ശനിയാഴ്ച നടന്ന എപ്പിസോഡില് മോഹന്ലാല് പറഞ്ഞിരുന്നത്.
ഇന്നത്തെ എപ്പിസോഡിന്റെ ആരംഭത്തില്ത്തന്നെ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന മൂന്ന് പേരോടും മോഹന്ലാല് ഇതേക്കുറിച്ച് സംസാരിച്ചു. ഈ മൂന്ന് പേരില് ആര് പുറത്തുപോകണമെന്നാണ് അഭിപ്രായമെന്ന ചോദ്യത്തിന് തന്നെ ഇതില് നിന്ന് ഒഴിവാക്കിത്തരണമെന്നാണ് അരിസ്റ്റോ സുരേഷ് അഭിപ്രായപ്പെട്ടത്. അത്തരത്തില് തുറന്ന് അഭിപ്രായപ്രകടനം നടത്തിയില്ലെങ്കിലും പുറത്ത് പോകാനുള്ള താല്പര്യം അനൂപ് ചന്ദ്രനും പ്രകടിപ്പിച്ചു. വീട്ടില് പോയാല് കൃഷിയും പശു വളര്ത്തലുമൊക്കെയായി കഴിയാമെന്നും അതൊക്കെ തനിക്ക് നഷ്ടപ്പെടുന്നുണ്ടെന്നും അനൂപ് പറഞ്ഞു.
പുറത്തുപോകണമെന്ന ആഗ്രഹം പറഞ്ഞില്ലെങ്കിലും വീട്ടില് നിന്ന് വിട്ടുനില്ക്കുന്നതിന്റെ ബുദ്ധിമുട്ടാണ് പേളി മാണി പങ്കുവച്ചത്.
