എലിമിനേഷന്‍ ലിസ്റ്റില്‍ ആകെ ആറ് പേര്‍
ബിഗ് ബോസ് മലയാളം സീസണ് ഒന്നിലെ ആദ്യ എലിമിനേഷനുള്ള നോമിനേഷന് ലിസ്റ്റില് അരിസ്റ്റോ സുരേഷ് പ്രവേശിച്ചത് അപ്രതീക്ഷിതമായി. സുരേഷ് അടക്കം ആറ് പേരുടെ പേരാണ് ഷോയുടെ രണ്ടാം എപ്പിസോഡില് പ്രഖ്യാപിച്ച നോമിനേഷന് ലിസ്റ്റില് ഉള്ളത്. എന്നാല് ബാക്കി അഞ്ച് പേര് ലിസ്റ്റില് പ്രവേശിച്ച രീതിയില് നിന്ന് വ്യത്യസ്തമായിരുന്നു അരിസ്റ്റോ സുരേഷിന്റേത്.
ബിഗ് ബോസ് ഹൗസിലെ കണ്ഫെഷന് റൂമില് ക്യാപ്റ്റന് ഒഴികെയുള്ള പതിനഞ്ച് പേര് ചെന്ന് ആദ്യ ആഴ്ച പുറത്താകേണ്ട രണ്ട് പേരുടെ പേര് നിര്ദേശിക്കേണ്ടിയിരുന്നു. അങ്ങനെ ഉയര്ന്നുവന്ന പേരുകളാണ് ദിയ സന, ഡേവിഡ് ജോണ്, അതിഥി റായ്, ഹിമ ശങ്കര്, ശ്രീനിഷ് അരവിന്ദ് എന്നിവരുടേത്. അതില് അരിസ്റ്റോ സുരേഷിന്റെ പേര് ഉണ്ടായിരുന്നില്ല. അതായത് 15 മത്സരാര്ഥികളില് ഒരാള്പോലും സുരേഷിന്റെ പേര് കണ്ഫെഷന് റൂമില് വച്ച് നോമിനേറ്റ് ചെയ്തിരുന്നില്ല. പകരം പിന്നീട് ബിഗ് ബോസിന്റെ നിര്ദേശപ്രകാരമുള്ള ക്യാപ്റ്റന് ശ്വേത മേനോന്റെ നോമിനേഷനിലാണ് അദ്ദേഹത്തിന്റെ പേര് കടന്നുവന്നത്. ഉയര്ന്നുവന്ന മറ്റ് അഞ്ച് പേരില് പെടാത്ത ഒരാളെ നോമിനേറ്റ് ചെയ്യാനായിരുന്നു ശ്വേതയ്ക്കുള്ള നിര്ദേശം. ബിഗ് ബോസ് ഹൗസിലെ നിയമപ്രകാരമുള്ള ജീവിതം പാലിക്കാനുള്ള ബുദ്ധിമുട്ട് സുരേഷ് തന്നോടടക്കം പങ്കുവച്ചിരുന്നുവെന്നാണ് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തതിന് കാരണമായി ശ്വേത മേനോന് പറഞ്ഞത്.
അതേസമയം 16 മത്സരാര്ഥികളില് ഏറെ ജനപ്രീതിയുള്ള ആളാണ് അരിസ്റ്റോ സുരേഷ്. എബ്രിഡ് ഷൈന് ചിത്രം ആക്ഷന് ഹീറോ ബിജുവിലെ വേഷമാണ് അദ്ദേഹത്തിന് കരിയര് ബ്രേക്ക് നല്കിയത്. ചില സിനിമാ അവസരങ്ങള് മാറ്റിവച്ചാണ് ബിഗ്ബോസിന് എത്തിയതെന്ന് സുരേഷ് പറഞ്ഞിരുന്നു. ആദ്യ ആഴ്ചയിലെ എലിമിനേഷനായുള്ള പ്രേക്ഷക വോട്ടിംഗ് പുരോഗമിക്കുകയാണ്.
