'മനോഹരമായ ആ പല്ലുകള്‍ നഷ്‍ടപ്പെട്ട കഥ' അരിസ്റ്റോ സുരേഷ് പറയുന്നു

പാട്ടുംപാടി അഭിനയിച്ച് മലയാളികളുടെ ഇഷ്‍ടതാരമായ നടനാണ് അരിസ്റ്റോ സുരേഷ്. ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ മത്സരാര്‍ഥിയാണ് അരിസ്റ്റോ സുരേഷ് ഇപ്പോള്‍. തന്റെ മുൻവശത്തെ പല്ല് പോയതെങ്ങനെ എന്ന് പറയുകയാണ് അരിസ്റ്റോ സുരേഷ് ബിഗ് ബോസ് തുടങ്ങുന്നതിനു മുമ്പ് നല്‍കിയ അഭിമുഖത്തില്‍.

ന്യൂ തീയേറ്ററിനടുത്തെ പാലത്തില്‍ കൂടി സഞ്ചരിക്കവേയാണ് തന്റെ മനോഹരമായ പല്ലുകള്‍ നഷ്‍ടപ്പെട്ടതെന്ന് അരിസ്റ്റോ സുരേഷ് പറയുന്നു. സ്‍കൂട്ടറിന്റെ സ്‍പീഡ് എത്രയെന്ന് നോക്കിയതായിരുന്നു. മദ്യപിച്ചിട്ടുണ്ടായിരുന്നു. അപകടം സംഭവിച്ചു. പല്ല് നഷ്‍ടമായി- അരിസ്റ്റോ സുരേഷ് പറയുന്നു. സിനിമ മോഹങ്ങള്‍ വളര്‍ത്തിയ നഗരമാണ് തിരുവനന്തപുരം. സിനിമ സംവിധായകനാകണമെന്ന് ചെറുപ്പത്തില്‍ തോന്നിയതിനു കാരണം നഗരത്തിലെ തീയേറ്ററില്‍ നിന്ന് കണ്ട സിനിമകളായിരുന്നുവെന്നും അരിസ്റ്റോ സുരേഷ് പറയുന്നു.