അവൻ ഇവൻ എന്ന സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് വാറണ്ട്.

നടൻ ആര്യക്കും സംവിധായകൻ ബാലയ്‍ക്കും എതിരെ അറസ്റ്റ് വാറണ്ട്. അവൻ ഇവൻ എന്ന സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് വാറണ്ട്.

അവന്‍ ഇവനില്‍ സിങ്കമ്ബട്ടി സമീന്ദാര്‍ തീര്‍ത്ഥപതി രാജയെയും സൊരിമുത്തു അയ്യനാര്‍ കോവിലിനേയും മോശമായിട്ടാണ് ചിത്രീകരിച്ചത് എന്ന ചൂണ്ടിക്കാട്ടി തീര്‍ത്ഥപതി രാജയുടെ മകന്‍ ശങ്കര്‍ ആത്മജന്‍ അമ്പായി പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഹാജരാകാൻ കോടതി പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അടുത്ത ഹിയറിങില്‍ ഹാജരായില്ലെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യും.