ദിലീപ് ചിത്രം രാമലീലയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി വീണ്ടുമെത്തുന്നു. അരുണ്‍ ഗോപി തന്നെ ഇക്കാര്യം ഫേസ്ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്. രാമലീലയുടെ നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടമാണ് ഈ ചിത്രത്തിന്റെയും നിര്‍മാതാവ്.

അതേസമയം നായകന്‍ ആരാണെന്ന കാര്യത്തില്‍ അരുണ്‍ ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. നായകനാകുന്ന താരത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മോഹന്‍ലാലിനെ സൂചിപ്പിക്കുന്നതാണെന്ന് ആരാധകരും പറയുന്നു. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് ടോമിച്ചന്‍ മുളകുപാടവും അരുണ്‍ ഗോപിയും മോഹന്‍ലാലിനെ കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.