തമിഴ്‍നാട്ടുകാരനായ അരുണാചലം മുരുഗാനന്ദത്തിന്റെ കഥയാണ് പാഡ്‍മാന്‍ എന്ന ചിത്രമായി മാറിയത്. അക്ഷയ്‍ കുമാറായിരുന്നു ചിത്രത്തില്‍ പാഡ്‍മാനായി എത്തിയത്. സൂപ്പര്‍ ഹിറ്റായ ചിത്രം തമിഴിലേക്കും വരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ധനുഷ് നായകനാകുമെന്നും റിപ്പോര്‍ട്ട് വന്നു. ധനുഷ് തന്നെ നായകനായി വരണമെന്നാണ് അരുണാചലം മുരുഗാനന്ദവും പറയുന്നത്.

ചെറിയ ചെലവില്‍ സാനിറ്ററി നാപ്‍കിന്‍ നിര്‍മ്മിച്ച വിപ്ലവം സൃഷ്‍ടിച്ച കഥയാണ് കോയമ്പത്തുകാരനായ അരുണാചലം മുരുഗാനന്ദത്തിന്റേത്. ബിസിനസ് എന്ന രീതിയില്‍ തുടങ്ങിയതല്ല ഇതെന്ന് അരുണാചലം മുരുഗാനന്ദം പറയുന്നു. വലിയ ത്യാഗം അതിനായി സഹിച്ചിട്ടുണ്ട്. ആ കഥ രാജ്യം മുഴുവന്‍ അറിയണമെന്ന ആഗ്രഹമാണ് ഹിന്ദിയില്‍ ചെയ്യാന്‍ കാരണം. അത് തമിഴില്‍ കാണണമെന്ന് ആഗ്രഹമുണ്ട്- ചെന്നൈയില്‍ പാഡ്‍മാന്റെ പ്രത്യേക പ്രദര്‍ശനത്തിന് വിദ്യാര്‍ഥികളോട് സംസാരിക്കവെ അരുണാചലം മുരുഗാനന്ദം പറഞ്ഞു.

ആര്‍ ബല്‍കിയുടെ സംവിധാനത്തില്‍ ആയിരുന്ന പാഡ്‍മാന്‍ ഹിന്ദിയില്‍ ഒരുങ്ങിയത്. രാധിക ആംപ്‍തെയും സോനം കപൂറുമായിരുന്നു നായികമാര്‍.