തനി ഒരുവന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി അരവിന്ദ് സ്വാമി തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോഴിതാ അരവിന്ദ് സ്വാമി തികച്ചും ഒരു വ്യത്യസ്‍ത കഥാപാത്രമായി വരുന്നു. പുരാണകാലത്തെ ഒരു ഋഷിയായാണ് അഭിനയിക്കുന്നത്.


വന്‍ മേക്ക് ഓവറാണ് ചിത്രത്തിനായി അരവിന്ദ് സ്വാമി നടത്തുന്നത്. ബോഗന്‍ എന്ന ചിത്രത്തിന്റെ പേര്. അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിന്റെ പേരാണ് ബോഗന്‍. ആന്‍ഡമാന്‍ ആണ് പ്രധാന ലൊക്കേഷന്‍. ജയം രവിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലക്ഷ്‍‌മണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.