തെന്നിന്ത്യയിലെ താരറാണിയാണ് നയന്‍താര. പത്തുവര്‍ഷത്തിലധികം നീണ്ട കരിയറിലൂടെ തെന്നിന്ത്യയിലെ ഒന്നാം നമ്പര്‍ നായികയായി മാറിയിരിക്കുകയാണ് നയന്‍താര. അടുത്തിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര തന്റെ കരിയറിനെ കുറിച്ച് മനസ്സു തുറന്നു. തന്റെ നായകന്‍മാരെക്കുറിച്ചും വിവാദങ്ങളെ കുറിച്ചും നയന്‍താര അഭിമുഖത്തില്‍ മനസു തുറക്കുന്നു. ഹിറ്റ് ചിത്രമായ രാജാ റാണിയില്‍ തന്റെ നായകനായി അഭിനയിച്ച ആര്യയുടെ ഒരു സ്വഭാവത്തെ കുറിച്ചും നയന്‍താര അഭിമുഖത്തില്‍ പറയുന്നു.

എന്റെ നായകന്‍മാരില്‍ ഏറ്റവും കുസൃതിക്കാരനാണ് ആര്യ. ഗൗരവമായിട്ട് ഒരിക്കല്‍പോലും ആര്യയെ കണ്ടിട്ടില്ല. ഗൗരവമുള്ള രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാകുമ്പോള്‍ പോലും ചിരിയുണ്ടാകും. തമാശ പറയും. മറ്റൊരു ശീലവും ആര്യക്കുണ്ട്. ഒപ്പം അഭിനയിച്ച എല്ലാ നായികമാരോടും പറയും, നിന്നെയാണ് ഏറ്റവും എനിക്ക് ഇഷ്‍ടമെന്ന്. പല അവസരങ്ങളും ഇക്കാര്യം എനിക്ക് മനസ്സിലായിട്ടുണ്ട്- നയന്‍താര പറയുന്നു.