കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ പരമ്പരകള്‍ക്കുള്ള പുരസ്‍ക്കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്സ് 2018 . അവാര്‍ഡ് നിശ ഏഷ്യാനെറ്റില്‍ ഫെബ്രുവരി 24, 25 തീയതികളില്‍ വൈകുന്നേരം ഏഴ് മണിമുതല്‍ സംപ്രേക്ഷണം ചെയ്യും.

തിരുവനന്തപരും അല്‍- സാജ് കണ്‍വെഷൻ സെന്ററില്‍ വച്ചായിരുന്നു അവാര്‍‌ഡ് നിശ സംഘടിപ്പിച്ചത്.

മലയാളത്തിലെ പ്രമുഖ താരങ്ങളായ സുരേഷ് ഗോപി, മുകേഷ്, ബിജു മേനോന്, സുരേഷ്‍കൃഷ്‍ണ, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ്, സീമ, ജലജ, മേനക, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍, രാജസേനന്‍, വിജി തമ്പി, ഏഷ്യാനെറ്റ് എം ഡി കെ മാധവന്‍, ജനപ്രിയ പരമ്പരകളിലെ താരങ്ങള്‍‌ തുടങ്ങി നിരവധിപേര്‍ സദസ്സിന് മിഴിവേകി. സുരേഷ് ഗോപിക്ക് സ്റ്റാര്‍ ഓഫ് സ്റ്റാര്‍ അവാര്‍ഡും മുകേഷിന് ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡും നല്‍കി ആദരിച്ചു.

മികച്ച പരമ്പരയായി കസ്‍തൂരിമാനും സംവിധായകനായി ഹാരിസണും നടനായി സാജന്‍ സൂര്യയും നടിയായി ഗായത്രി അരുണിനെയും തെരഞ്ഞെടുത്തു.

ഏഷ്യാനെറ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രമുഖ ചലച്ചിത്ര- സിരിയല്‍ താരം രാഘവനാണ്.കൂടാതെ ചലച്ചിത്രരംഗത്തെയും ടെലിവിഷന്‍ രംഗത്തെയും പ്രമുഖരുടെയും നൃത്തങ്ങളും കോമഡി സ്‍കിറ്റുകളും സദസ്സിനെ ഇളക്കിമറിച്ചു.