ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സ് ജൂണ്‍ 2നും 3നും

സിനിമകള്‍ക്കുള്ള പുരസ്‍കാരങ്ങളും താരസാന്നിധ്യവും കൊണ്ട് തിളങ്ങിയ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സ് 2018 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. ജൂണ്‍ രണ്ടിനും മൂന്നിനും വൈകുന്നേരം ഏഴ് മുതലാണ് സംപ്രേക്ഷണം ചെയ്യുക.

മികച്ച നടനായി ഫഹദിനെയും മികച്ച നടിയായി പാര്‍വ്വതിയെയും ജനപ്രിയ നടനായി ജയസൂര്യയെയും ഗോള്‍ഡൻ സ്റ്റാര്‍ അവാര്‍ഡിന് ദുല്‍ഖറിനെയും പെര്‍ഫോര്‍മര്‍ ഓഫ് ദ ഇയറായി ടൊവിനോയെയും ജനപ്രിയ നായികമാരായി അനു സിത്താരയെയും പ്രയാഗ മാര്‍ട്ടിനെയും ലൈഫ് ടൈ അച്ചീവ്മെന്റ് അവാര്‍ഡിന് നെടുമുടി വേണുവിനെയും തെരഞ്ഞെടുത്തു.

കമല്‍ഹാസന്‍, മമ്മൂട്ടി, ജയറാം, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, നദിയ മൊയ്‍തു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജയറാമിന്റെ 30 വര്‍ഷത്തെ സിനിമ ജീവിതത്തിലൂടെയുള്ള 45 മിനിറ്റോളം നീണ്ട നിത്യഹരിതം ജയറാം ഈ അവാര്‍‌ഡ് നിശയുടെ പ്രധാന ആകര്‍ഷണമായിരുന്നു.

കൂടാതെ പ്രമുഖ താരങ്ങള്‍ അവതരിപ്പിച്ച നൃത്ത- ഹാസ്യ വിരുന്നുകളും സദസ്സിനെ ഇളക്കിമറിച്ചു.