ചിരിത്ത്രത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഡയര്‍ ദ ഫിയര്‍- ആര്‍ക്കുണ്ട് ഈ ചങ്കൂറ്റം എന്ന സ്റ്റണ്ട് റിയാലിറ്റി ഷോയുമായി ഏഷ്യാനെറ്റ് പ്രക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.ജനപ്രിയ താരങ്ങളായ 12 പെണ്‍ പോരാളികള്‍ ഏറ്റുമുട്ടുന്ന സാഹസിക കാഴ്ചയുടെ അവതാരകനായി എത്തുന്നത് ഗോവിന്ദ് പത്മസൂര്യയാണ്. തായ്‌ലാന്‍ഡിലും മലേഷ്യയിലുമായാണ് സാഹസകതയുടെ പര്യായമായ ഷോ ചിത്രീകരിച്ചിരിക്കുന്നത്. 

ചങ്കൂറ്റത്തിന്റെ സമാനതകളില്ലാത്ത ആവേശം നിറയ്ക്കാന്‍ ഡയര്‍ ദി ഫിയര്‍ ഏഷ്യാനെറ്റില്‍ ഒക്ടോബര്‍ ആറു മുതല്‍ വെള്ളി, ശനി ദിവസങ്ങളില്‍ നിങ്ങളുടെ സ്വീകരണ മുറികളിലേക്കെത്തുന്നു.