ബിടെക് കാണാനെത്തിയവരെ അമ്പരപ്പിച്ച് ആസിഫ് അലി- വീഡിയോ

ബിടെക് സിനിമ കാണാന്‍ ടിക്കറ്റ് എടുക്കാൻ എത്തിയവരെ അമ്പരപ്പിച്ച് ആസിഫ് അലി. കൌണ്ടറില്‍ നിന്ന് ടിക്കറ്റ് വിതരണം ചെയ്‍തത് ആസിഫ് അലിയായിരുന്നു. ആസിഫ് അലിയെ കണ്ടതോടെ പ്രേക്ഷകര്‍ ഫോട്ടെയെടുക്കാൻ ബഹളം കൂട്ടുകയും ചെയ്‍തു. സിനമയുടെ പ്രമോഷന്റെ ഭാഗമായാണ് ആസിഫ് അലി തീയേറ്ററിലെത്തിയത്.

ആസിഫ് അലി നായകനായ ചിത്രം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. മൃദുൽ നായർ ആണ് ചിത്രം സംവിധാനം ചെയ്‌‍തിരിക്കുന്നത്. സംഗീത സംവിധാനം നിര്‍‌വഹിച്ചിരിക്കുന്ന രാഹുൽ രാജാണ്.