ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം റൊമാന്റിക് ഡ്രാമയാണ്. 

നവാഗതനായ വിജീഷ് വിജയ്‌യുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന മന്ദാരത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ട്രെയ്‌ലറില്‍ ഇരട്ട ഗെറ്റപ്പിലാണ് ആസിഫ്. ചിത്രത്തിന്റെ പോസ്റ്ററുകളിലുണ്ടായിരുന്ന താടി വളര്‍ത്തിയ ലുക്കിലും കോളെജ് വിദ്യാര്‍ഥിയായി മറ്റൊരു ഗെറ്റപ്പിലും.

എം സജാസിന്റേതാണ് തിരക്കഥ. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം റൊമാന്റിക് ഡ്രാമയാണ്. ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാരാണ് നായിക. ഹരിദ്വാര്‍, മണാലി, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് നിര്‍മ്മാണം.