താരങ്ങളും അവരുടെ പൊന്നോമനകളും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. താരമക്കളെ എല്ലായിപ്പോഴും ക്യാമറാക്കണ്ണുകള്‍ പിന്തുടരാറുമുണ്ട്. എന്നാല്‍ ക്യാമറാക്കണ്ണുകള്‍ക്ക് എത്തി നോക്കാന്‍ കഴിയാത്ത ഒരു താര രാജകുമാരിയാണ് അസിന്‍റെ പൊന്നോമന.
മലയാളികളുടെ അഭിമാനം അസിന്‍ കഴിഞ്ഞ ഒക്ടോബറിലാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഇതുവരെ അസിന്‍ തന്‍റെ മകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുത്തിയിട്ടില്ല. എന്നാല്‍ രണ്ടാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് മകളുടെ ചിത്രം താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.
പക്ഷേ ചിത്രത്തില്‍ പൊന്നോമ്മനയുടെ കുഞ്ഞിക്കാല്‍ മാത്രമേയുള്ളു. വിവാഹമോതിരം മകളുടെ കുഞ്ഞിക്കാലില്‍ അണിയിച്ച് കൊണ്ടുള്ള മനോഹര ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ അസിന്‍ പോസ്റ്റ് ചെയ്തത്. മനോഹര ചിത്രത്തിന് അസിന്‍ കൊടുത്തിരിക്കുന്നത് അതിലും മനോഹരമായ ക്യാപ്ഷനാണ്. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു, ഇപ്പോള്‍ ഞങ്ങള്‍ മൂന്ന് പേര്‍ എന്നാണ് ആ വാചകങ്ങള്‍.
