കോട്ടയം അസിസ്റ്റന്റ് കളക്ടര്‍‌ ഡോ. ദിവ്യ എസ് അയ്യര്‍ സിനിമയില്‍ അഭിനയിക്കുന്നു. ഏലിയാമ്മച്ചിയുടെ ക്രസ്തുമസ് എന്ന ചിത്രത്തിലാണ് ഡോ. ദിവ്യ എസ് അയ്യര്‍ അഭിനയിക്കുന്നത്.

ഒരു കന്യാസ്‍ത്രീയായിട്ടാണ് ദിവ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബെന്നി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെപിഎസി ലളിതയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിദാസ് ഹൈദരാബാദും അന്‍വിത ഹരിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.