ജയ്പുര്‍: പത്മാവതിയോടുളള പ്രതിഷേധത്തില്‍ ഒരു മരണം കൂടി. പത്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയിൽ ജീവനൊടുക്കുകയാണെന്നു പാറയിൽ എഴുതിയശേഷം യുവാവ് ജയ്പുർ കോട്ടയിൽ ജീവനൊടുക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ജയ്പുർ കോട്ടയുടെ അതിരിലുള്ള നഗർഗഡ് കോട്ടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ കല്ലിൽ ഹിന്ദിയിൽ എഴുതിയ കുറിപ്പിലാണ് പദ്മാവതിയെ മരണവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തിയതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പാറയില്‍ 'പത്മാവതിയെ എതിര്‍ത്ത്' എന്നും മറ്റൊന്നില്‍ 'പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങളെ കൊല്ലുകയെ ഉളളൂ'വെന്നും എഴുതിയിട്ടുണ്ട്.
ബ്രഹ്മപുരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ദീപിക പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കിയ പദ്മാവതിക്കെതിരെ രജ്പുത് കർണി സേന വൻ പ്രതിഷേധമാണ് നടത്തുന്നത്.

ദീപികയുടെ തലവെട്ടുമെന്നുവരെ പ്രതിഷേധക്കാർ ഭീഷണി മുഴക്കിയിരുന്നു. പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പിയും പറഞ്ഞിരുന്നു. അതേസമയം പത്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.

