ശ്യാം പുഷ്‌കരന്റെ കഥയില്‍ നവാഗതനായ മധു സി. നാരായണന്‍ ഒരുക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, നസ്‌റിയ നസീം എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാല് സഹോദരങ്ങളുടെ ഇഴമുറിയാത്ത ബന്ധങ്ങളുടെയും, അതിനപ്പുറത്ത് കുടുംബ ബന്ധങ്ങളിലെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചിത്രം തിയേറ്റില്‍ പുത്തന്‍ അനുവഭം തീര്‍ക്കുകയാണ്.

കുംബളങ്ങിയിലെ ഓരോ കഥാപാത്രങ്ങളും സിനിമയ്ക്ക് ശേഷം ഒപ്പം പോരുന്നുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. അങ്ങനെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കഥാപാത്രമാണ് ചിത്രത്തില്‍  അന്ന ബെന്‍  ചെയ്ത ബേബി മോളുടേത്.  അന്ന ബെന്‍ പ്രമുഖ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്‍റെ മകളാണ്. 

എന്നാല്‍ ഓഡിഷന് മുമ്പ് ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ക്ക് അറിയില്ലായിരുന്നു. ഈ കൗതുകം നിറയ്ക്കുന്ന ഓഡിഷന്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഓഡിഷനില്‍ ദിലീഷ് പോത്തനും മധു സി നാരായണനും അടക്കമുള്ളവര്‍ അന്നയെ ടെസ്റ്റ് ചെയ്തതെങ്ങനെയെന്നും. ആ ഓഡിഷനില്‍ നിന്ന് ഓകെ ആയ ഷോട്ടിലേക്ക് എങ്ങനെ എന്നതാണ് വീഡിയോ കാണിക്കുന്നത്.