അനുശ്രീ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓട്ടര്‍ഷയുടെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് ആണ് ടീസര്‍ റിലീസ് ചെയ്‍തത്.

സാധാരണക്കാരായ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആണ് ടീസറില്‍ ഉള്ളത്. അനുശ്രീ അഭിനയിച്ച രംഗവും അവസാനഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നു. സുജിത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ജയരാജ് മിത്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.