ദില്ലി: ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 'മങ്ങിയൊരന്തി വെളിച്ചത്തിൽ' എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. പതിനായിരക്കണക്കിന് പേര്‍ കണ്ട ഈ ചെറുചിത്രം ഹൊറര്‍ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ലോഹിതദാസിന്‍റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജിസണ്‍ വര്‍ഗീസ് ജോസ്. അശ്വിന്‍ ജോസ് ആണ് സംഗീതം.