Asianet News MalayalamAsianet News Malayalam

'ഋതുമതിയെ ആചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ'; അയ്യപ്പ ഗാനവുമായി ബിജിബാല്‍

നിലവിലെ വിവാദങ്ങള്‍ക്കെല്ലാമുള്ള പ്രതികരണമാവുകയാണ് ഗാനം. അയ്യപ്പ ക്ഷേത്രം ദ്രാവിഡ വിഹാരമാണെന്നും ആദി മലയന്‍ തപസ്സുകൊണ്ട് പടുത്തതാണെന്നും ഗാനത്തില്‍ പറയുന്നു.

Ayyan - A Holistic Phenomenon by Bijibal and Hari Narayanan B K
Author
Kochi, First Published Dec 4, 2018, 9:01 PM IST

ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ അലയടിക്കുന്ന പശ്ചാത്തലത്തില്‍ അയ്യപ്പ ഗാനവുമായി ബിജിബാലും ഹരിനാരായണനും.  ''ഋതുമതിയെ ആചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ'' എന്ന വരികളിലൂടെ ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ചുകൊണ്ട് ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ബിജിബാല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്‍. ഗാനം ആലപിച്ചിരിക്കുന്നതും ബിജിബാലാണ്.

അയ്യനെ വര്‍ണിച്ചുകൊണ്ടുള്ള ഗാനത്തിന്​ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രയാഗ്​ മുകുന്ദനാണ്​. 'നീ തന്നെയാണു ഞാനെന്നോതി നിൽക്കുന്ന കാനന ജ്യോതിയാണയ്യൻ' എന്ന് തുടങ്ങുന്ന വരികള്‍ ശബരിമലയിലെ നിലവിലെ വിവാദങ്ങളോടുള്ള പ്രതികരണം കൂടിയാവുകയാണ്. 

നിലവിലെ വിവാദങ്ങള്‍ക്കെല്ലാമുള്ള പ്രതികരണമാവുകയാണ് ഗാനം. അയ്യപ്പ ക്ഷേത്രം ദ്രാവിഡ വിഹാരമാണെന്നും ആദി മലയന്‍ തപസ്സുകൊണ്ട് പടുത്തതാണെന്നും ഗാനത്തില്‍ പറയുന്നു. ഒപ്പം ''ഇരുമുടിയിലല്ല നിൻ ഹൃദയത്തിലാണെന്റെ ഗിരിമുടിയതെന്നോതുമയ്യൻ'' എന്ന വരികളിലൂടെ ഭക്തരുടെ ഹൃദയത്തിലാണ് അയ്യനിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios