ബാഹുബലി ഇറങ്ങിയതിന് ശേഷം ഇന്ത്യയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച് ലറായ പ്രഭാസ് ഈ വര്‍ഷം തന്നെ വിവാഹിതനാകുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ . ബാഹുബലി 2 റിലീസിന് പിന്നാലെ തന്നെ താരം വിവാഹിതനാകുമെന്നും ഇത് മിക്കവാറും അറേഞ്ച്ഡ് മാര്യേജ് ആയിരിക്കുമെന്നുമാണ് വിവരം. താരത്തിനായി ഒരു പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടു വെച്ചു കഴിഞ്ഞെന്നും വിവാഹത്തീയതി പ്രഖ്യാപിക്കാന്‍ അനുയോജ്യമായ ഒരു സമയത്തിനായി കാത്തിരിക്കുകയാണെന്നും പറയുന്നു.

അതേസമയം ഭാവി വധുവിന്റെ ഒരു വിവരവും മാധ്യമങ്ങള്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്. അടുത്ത സിനിമയ്ക്ക് മുമ്പ് തന്നെ തന്റെ വിവാഹ കാര്യം പ്രഭാസ് പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം പ്രഭാസിന്റെ വിവാഹം സംബന്ധിച്ച ഒരു കാര്യവും വീട്ടുകാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടിട്ടില്ല. പ്രഭാസിനൊപ്പം അനുഷ്‌ക്കാ ഷെട്ടി, റാണാ ദുഗ്ഗബദി, തമന്ന എന്നിവരാണ് സിനിമയിലുള്ളത്.