കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? എന്ന് ആകാംഷയോടെ കാത്തിരുന്നവര്‍ക്ക് അതിനുള്ള ഉത്തരവും ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം റാണ ദഗ്ഗുപതിയുടെ ഭല്ലാലദേവനെ ചുറ്റിയാണ്. ചിത്രത്തില്‍ ഭല്ലാലദേവന്‍റെ മകന്‍ ഭദ്രയെ കാണിക്കുന്നുണ്ട്.
മഹേന്ദ്ര ബാഹുബലിയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സിനിമയിലെങ്ങും ഭല്ലാലദേവന്‍റെ ഭാര്യയെക്കുറിച്ച് പറയുന്നില്ല. രാജാവിന് ഭാര്യയില്ലേ? അവര്‍ക്ക് എന്ത് സംഭവിച്ചു? ഭദ്രയുടെ അമ്മ ആര്? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. രാജമൗലി എന്തുകൊണ്ട് അങ്ങനെയൊരാളെ ഒഴിവാക്കിയെന്നുമാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
ഇതിനൊക്കെയുള്ള മറുപടി ഭല്ലാലദേവനായ റാണ തന്നെ നല്‍കി. അവന് അമ്മയില്ല, കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഉണ്ടായതാണവനെന്നായിരുന്നു റാണയുടെ സരസമായ മറുപടി.
