ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും. രണ്ട് മിനിറ്റ് 20 സെക്കൻഡ് ട്രെയിലറാണ് റിലീസ് ചെയ്യുക. 250–300 സ്ക്രീനുകളിൽ ട്രെയിലർ പ്രദർശിപ്പിക്കും.

ട്രെയിലറിനു മുന്നോടിയായി സിനിമയുടെ ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. 12 സെക്കന്‍ഡ് ആയിരുന്നു ടീസറിന്റെ ദൈര്‍ഘ്യം. ട്രെയിലര്‍ റിലീസ് വലിയ പരിപാടിയായി നടത്താനാണ് തീരുമാനം. ഏപ്രില്‍ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്.
