ബാഹുബലി 2വിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഡിസംബറിലായിരിക്കും വിവാഹം എന്നാണ് ഇപ്പോഴുള്ള വിവരം. പെണ്‍കുട്ടി വിശാഖപട്ടണത്തിലെ ഒരു തെലുങ്ക് കുടുംബത്തില്‍ നിന്നായിരിക്കും. പെണ്‍കുട്ടിക്ക് ചലച്ചിത്ര രംഗവുമായി യാതോരു ബന്ധവും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രഭാസിന്‍റെയും പെണ്‍കുട്ടിയുടെയും കുടുംബങ്ങള്‍ തമ്മില്‍ അകന്ന ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡിസംബറില്‍ വിവാഹ നിശ്ചയമാണ് ഉണ്ടാകുക എന്നും വിവാഹം, ബാഹുബലി 2ന് ശേഷമായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.
