ബാഹുബലി കണ്ടവര്‍ക്കെല്ലാം പ്രീയപ്പെട്ട താരമാണ് റാണാ ദഗ്ഗുപതി. ചിത്രത്തിലെ പ്രതിനായകന്‍ ഭല്ലാലദേവന്‍റെ പ്രകടനം ഗംഭീരമാക്കിയ റാണയുടെ പുതിയ വെളിപ്പെടുത്തല്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. തീപാറുന്ന നോട്ടങ്ങള്‍ പായിച്ച തന്റെ കണ്ണിന് കാഴ്ചയില്ല. ഒരു അഭിമുഖത്തിനിടെയാണ് റാണ ഈ കാര്യം വെളിപ്പെടുത്തിയത്.
എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ. കുട്ടിക്കാലം മുതല്‍ വലതു കണ്ണിന് കാഴ്ചയില്ല. ഏതോ നല്ല വ്യക്തി മരണാനന്തരം അദ്ദേഹത്തിന്റെ കണ്ണുകള്‍ എനിക്ക് നല്‍കി, എന്നിട്ടും കാഴ്ച ലഭിച്ചില്ല. ഇടത് കണ്ണ് അടച്ചാല്‍ എനിക്ക് ഒന്നു കാണാന്‍ സാധിക്കില്ല. നമ്മളില്‍ പലര്‍ക്കും ശാരീരിക പോരായ്മകള്‍ ഉണ്ടാകാം എന്നാല്‍ തളര്‍ന്നു പോവരുത്. ഉയര്‍ത്തെഴുന്നേല്‍ക്കണം ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്നും റാണ പറഞ്ഞു.
ഭല്ലാലദേവന്‍ എനിക്ക് ഏറ്റവും പ്രീയപ്പെട്ട കഥാപാത്രമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ എന്റെ അധ്വാനത്തിന്റെ ഭൂരിഭാഗവും ബാഹുബലിക്ക് വേണ്ടിയായിരുന്നു. അദ്ധ്വാനത്തിന് ഫലമുണ്ടായി എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. അന്ധരായ കുഞ്ഞുങ്ങള്‍ക്ക് താങ്ങാകേണ്ടത് മാതാപിതാക്കളാണ്. കാഴ്ചയില്ലാത്തത് എന്നെയും അലട്ടിയിരുന്നു എന്നാല്‍ പ്രചോദനമായി നിന്ന് എന്നെ വളര്‍ത്തിയതെന്നും റാണ പറഞ്ഞു.
