മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി... നഖക്ഷതം എന്ന സിനിമയില്‍ കെഎസ് ചിത്ര പാടിയ പാട്ട് ഒരു കുഞ്ഞുമിടുക്കി പാടിയത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കണ്ട ഗായിക കെഎസ് ചിത്രവരെ പ്രശ്‌സയുമായെത്തി. ഇപ്പോഴിതാ ധനം എന്ന ചിത്രത്തില്‍ ചിത്ര പാടിയ ചീരപ്പൂവുകള്‍ക്ക് ഉമ്മ കൊടുക്കുന്ന എന്ന പാട്ട് കുഞ്ഞുമിടുക്കി പാടിയത് വീണ്ടും വൈറലായിരിക്കുന്നു. അതിമനോഹരമായി താളമിട്ടാണ് കൊച്ചു മിടുക്കിയുടെ പാട്ട്. ഇടയ്ക്ക വരികള്‍ മറന്ന് പോയെങ്കിലും അത് ഗൗനിക്കാതെ പാടി ഗംഭിരമാക്കിയിരിക്കുകയാണ് ഈ മിടുക്കി.

അക്ഷരം തെളിഞ്ഞ് സംസാരിക്കാന്‍പോലും ആയിട്ടില്ല ഈ മിടുക്കി കുട്ടിക്ക്. തനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന ഗാനം പാടി ഗംഭീരമാക്കിയ കൊച്ചുമിടുക്കിയെ ചിത്ര അന്വേഷിക്കുകയാണ്. മഞ്ഞള്‍പ്രസാദവും എന്ന പാട്ട് കെഎസ് ചിത്ര തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തരിരുന്നു.