ബാഹുബലി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുകയാണ്. എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത ബാഹുബലിക്ക് ഇന്ത്യക്ക് പുറത്ത് യുഎസിലും യുകെയിലും മറ്റ് വിദേശരാജ്യങ്ങളിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇപ്പോഴിതാ പാക്കിസ്ഥാനിലും ബാഹുബലിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പാക്കസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ 100ലധികം തീയേറ്ററുകളിലാണ് ബാഹുബലി റിലീസ് ചെയ്‍തിരിക്കുന്നത്. ആറു കോടിയലധികം കളക്ഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതാദ്യമായിട്ടാണ് ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഒരു സിനിമ മൊഴിമാറ്റ പതിപ്പിന് പാക്കിസ്ഥാനില്‍ മികച്ച വരവേല്‍പ് ലഭിക്കുന്നത്. ബാഹുബലിയിലെ ആക്ഷന്‍ രംഗങ്ങളും സ്പെഷല്‍ ഇഫക്റ്റുകളുമൊക്കെ പാക്കിസ്ഥാന്‍ പ്രേക്ഷകര്‍ക്കും ഇഷ്‍ടമായെന്ന് വിതരണക്കാര്‍ പറയുന്നു.
അതേസമയം ബാഹുബലിയുടെ മൊത്തം കളക്ഷന്‍ 1400 കോടി രൂപയില്‍ അധികമായിരിക്കുകയാണ്.
