ഇന്ത്യന്‍ സിനിമയിലെ വിസ്മയമായി മാറിയ ബാഹുബലിയുടെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഏറ്റവും കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് ബാഹുബലി 2 സ്വന്തമാക്കി. ആമിര്‍ ഖാന്റെ പികെയുടെ റെക്കോര്‍ഡ് ആണ് ബാഹുബലി 2 തകര്‍ത്തത്.

റിലീസ് ചെയ്‍ത വിവിധ ഭാഷാപതിപ്പുകളില്‍ നിന്നായി ബാഹുബലി 2 സ്വന്തമാക്കിയത് 792 കോടി രൂപയായിരുന്നു. പികെയുടെ ഇതുവരെയുള്ള ബോക്സ്ഓഫീസ് കലക്ഷൻ 742 കോടിയായിരുന്നു. ബാഹുബലി 2നും പികെയ്‍ക്കും പിന്നിലുള്ള മൂന്നാം സ്ഥാനത്ത് ആമിര്‍ ഖാന്റെ ദംഗല്‍ ആണ്(718 കോടി). കളക്ഷന്‍ റെക്കോര്‍ഡിന്റെ കാര്യത്തില്‍ നാലാംസ്ഥാനത്ത് ബാഹുബലി ദ ബിഗിനിങ് ആണ് (650 കോടിയാണ്)

ഇന്ത്യയിൽ നിന്ന് മാത്രം ബാഹുബലി 2 സ്വന്തമാക്കിയത് 624 കോടിയാണ്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ്. പുറത്തെ കളക്ഷനിലും ബാഹുബലി 2വിന് റെക്കോർഡ് ഉണ്ട്. 168 കോടിയാണ് കലക്ഷൻ. ബാഹുബലി 2വിന്റെ ഹിന്ദി പതിപ്പിന് ആഗോള കലക്ഷൻ 375 കോടിയാണ്.