ബാഹുബലി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്‍ടിച്ച് പ്രദര്‍ശനം തുടരുകയാണ്. അതേസമയം എസ് എസ് രാജമൗലി തന്റെ പുതിയ സിനിമയുടെ ജോലി തുടങ്ങിക്കഴിഞ്ഞു. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് ആണ് തിരക്കഥ എഴുതുന്നത്. ഈഗയും മര്യാദരാമനും ഒഴികെയുള്ള രാജമൗലിയുടെ സിനിമകളുടെയെല്ലാം തിരക്കഥ എഴുതിയത് വിജയേന്ദ്രപ്രസാദ് ആണ്.
പുതിയ സിനിമയില്‍ അധികം വിഎഫ്എക്സ് ഇഫക്ടുകളുണ്ടാകില്ല. മനുഷ്യവികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള സിനിമയാകും. ഇതൊരു ചെറിയ സിനിമ ആയിരിക്കില്ല. അച്ഛനോട് ഇങ്ങനെ തന്നെയാണ് പറഞ്ഞിരിക്കുന്നത്. കഥ പൂര്‍ത്തിയായാല്‍ മാത്രമേ കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകൂ- എസ് എസ് രാജമൗലി പറഞ്ഞു.
