സംവിധായകൻ എസ് എസ് രാജമൌലിയുടെ മകൻ കാര്‍ത്തികേയ വിവാഹിതനാകുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് കാര്‍ത്തികേയൻ വിവാഹിതനാകാൻ ഒരുങ്ങുന്നത്. 30ന് വിവാഹനിശ്ചയം നടക്കും. കര്‍ണ്ണാടിക് ഗായിക പൂജ പ്രസാദ് ആണ് വധു.

ജയ്പൂറിലെ ഒരു ഹോട്ടലിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. ബാഹുബലിയെ താരങ്ങളായ പ്രഭാസ്, അനുഷ്‍ക ഷെട്ടി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കും. ബാഹുബലിയുടെ യൂണിറ്റ് ഡയറക്ടറായിരുന്നു കാര്‍ത്തികേയ.