ഛായാഗ്രാഹകനായ ഉത്പല്‍ വി നായനാര്‍ സംവിധാനം ചെയ്യുന്ന നിലവറിയാതെ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ബാല വ്യത്യസ്ത വേഷങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്യുന്നത്. അനുമോളാണ് ചിത്രത്തിലെ നായിക. 'പാലാഴി' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

വിജയ് യേശുദാസും ശ്വേതാ മോഹനുമാണ് പാടിയിരിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് കാനങ്ങാട് രാമചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജാതീയ വ്യവസ്ഥയും അതിനോടനുബന്ധിച്ചുള്ള ചില അനുഷ്ഠാന കലകളും പശ്ചാത്തലമാക്കി ഇതിനിടയിലൂടെ പോകുന്ന ശക്തമായ പ്രണയകഥയാണ് സിനിമയുടെ പ്രമേയം. 

 ശിവാനി,ഇന്ദ്രന്‍സ്, ശ്രീകുമാര്‍, സജിതാ മഠത്തില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. സുരാജ് മാവിലയാണ് ചിത്രത്തിന്റെ തിരക്കഥ. തുളുനാടന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ബിജു വി. മത്തായി, കുഞ്ഞമ്പു നായര്‍, ബേത്തൂര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.