തിരുവനന്തപുരം: ആരാധകരോടൊപ്പം വോളിബോള്‍ കളിക്കുന്ന ബാലയുടെ വീഡിയോ വൈറലാകുന്നു. തിരുവനന്തപുരം തിരുവല്ലത്ത് വച്ചാണ് ആരാധകര്‍ക്കൊപ്പം ബോളിബോള്‍ കളിക്കാന്‍ ബാല സമയം കണ്ടെത്തിയത്. വിനായകന്‍ എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ പോലീസ് വേഷത്തിലാണ് ബാല ആരാധകരുടെ ഒപ്പം കൂടിയത്.
ബാല തന്നെയാണ് തന്‍റെ എഫ്ബി പേജില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തന്‍റെ സ്കൂള്‍ ജീവിതത്തെ ഓര്‍ത്തുപോയെന്നും കുട്ടിയായി ഇരിക്കുന്നത് രസകരമാണെന്നും ബാല വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. പണത്തേക്കാള്‍, നിഷ്കളങ്കതയാണ് ജീവിതത്തിന്‍റെ അനുഗ്രഹം എന്ന് കുറിച്ച ബാല എല്ലാവരെയും ദൈവം അനുഗ്രഹിക്കും എന്നും കുറിപ്പില്‍ പറയുന്നു.
